< Back
Cricket
ഗോൾഡൻ ഫിഫ്റ്റി; സച്ചിന് അമ്പതാം പിറന്നാൾ സമ്മാനമായി വാങ്കഡെയിൽ പ്രതിമ
Cricket

ഗോൾഡൻ ഫിഫ്റ്റി; സച്ചിന് അമ്പതാം പിറന്നാൾ സമ്മാനമായി വാങ്കഡെയിൽ പ്രതിമ

Web Desk
|
28 Feb 2023 6:06 PM IST

ഈ വർഷം അവസാനം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പ്രതിമ അനാച്ഛാദനം ചെയ്യും

ക്രിക്കറ്റിൽ നിന്ന് വിരമിച്ച് പത്ത് വർഷത്തിന് ശേഷം, സച്ചിൻ ടെണ്ടുൽക്കർ അവസാന മത്സരം കളിച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കും. ഈ വർഷം അവസാനം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

'' സച്ചിന്റേത് വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യത്തെ പ്രതിമയാണ്, അത് എവിടെ സ്ഥാപിക്കുമെന്നതിൽ തീരുമാനമായിട്ടില്ല, സച്ചിൻ ക്രിക്കറ്റിന് നൽകിയ സംഭാവന എത്രയെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ അദ്ദേഹത്തിന് അമ്പതാം പിറന്നാൾ വേളയിൽ നൽകാൻ കഴിയുന്ന ചെറിയൊരു സമ്മാനമാണിത്. ഇക്കാര്യം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്.'' മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ പറഞ്ഞു.

200 ടെസ്റ്റ് മത്സരങ്ങളും 463 വൺഡേ ഇന്റർനാഷണലുകളും സച്ചിൻ കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലുമായി 34,357 റൺസാണ് സച്ചിൻ നേടിയത്. നിലവിൽ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ പേരിൽ ഒരു സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിന്റെ പേരിൽ ഒരു കോർപ്പറേറ്റ് ബോക്സും സ്ഥാപിച്ചിട്ടുണ്ട്.

നിലവിൽ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇങ്ങനെ പൂർണ്ണകായ പ്രതിമകൾ ഉള്ളത്. മുൻ ഇന്ത്യൻ ക്രിക്കറ്റർ സികെ നായിഡുവിന്റെ പ്രതിമ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയത്തിലും ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈയടുത്ത് അന്തരിച്ച താരം ഷെയ്ൻ വോണിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

Similar Posts