< Back
Cricket
നന്നായി എഴുതിയിരിക്കുന്നു; ആരാധകന്റെ ഹൃദയ സ്പർശിയായ കത്തിനോട് പ്രതികരിച്ച് എം.എസ് ധോനി
Cricket

'നന്നായി എഴുതിയിരിക്കുന്നു'; ആരാധകന്റെ ഹൃദയ സ്പർശിയായ കത്തിനോട് പ്രതികരിച്ച് എം.എസ് ധോനി

Web Desk
|
22 May 2022 6:22 PM IST

അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരാൾ വരുമെന്ന സാധ്യത മുൻനിർത്തിയാണ് ആരാധകൻ ധോനിക്ക് ആദരവർപ്പിക്കുന്നത്

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ് ധോനിക്ക് ഹൃദയ സപർശിയായ കത്തെഴുതി ആരാധകൻ. നന്നായി എഴുതിയിരിക്കുന്നു എന്നായിരുന്നു ആരാധകന് ധോനിയുടെ മറുപടി. കത്തിന് ധോനി മറുപടി നൽകിയതോടെ അത് ഫ്രെയിം ചെയ്ത് എന്നെന്നേക്കുമായി സൂക്ഷിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്.

'ഞങ്ങളുടെ ക്യാപ്റ്റൻ, ധോനി അങ്ങയെപ്പോലെ ഒരാൾ ഒരിക്കലും ഉണ്ടാകില്ല, നിങ്ങളെ പോലെ ഒരാൾ ഇനി വരികയുമില്ല' , ഇങ്ങനെയായിരുന്നു ആരാധകന്റെ കത്തിലെ പ്രധാന വാചകങ്ങൾ. ധോനി എല്ലാവിധ ആശംസകളും എന്ന് എഴുതുകയും ഒപ്പിടുകയും ചെയ്തു. അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരാൾ വരുമെന്ന സാധ്യത മുൻനിർത്തിയാണ് ആരാധകൻ ധോനിക്ക് ആദരവർപ്പിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഇതിനകം പുറത്തായിട്ടുണ്ട്. കഴിഞ്ഞ വർഷം നാലാം കിരീടം നേടിയ സിഎസ്‌കെ, ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് ഇതുവരെ നാല് ഗെയിമുകൾ മാത്രമാണ് വിജയിച്ചത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജ, സീസണിന്റെ പകുതിയോടെ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. എംഎസ് ധോണിക്ക് ടീമിന്റെ ചുമതല തിരികെ നൽകുകയും ചെയ്തു.

Similar Posts