< Back
Cricket
മുസറബാനിക്ക് പിന്നാലെ മറ്റൊരു ലോകകപ്പ് താരവും പാകിസ്താൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചു
Cricket

മുസറബാനിക്ക് പിന്നാലെ മറ്റൊരു ലോകകപ്പ് താരവും പാകിസ്താൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചു

Sports Desk
|
14 March 2026 10:42 PM IST

ലാഹോർ: സിംബാബ്‌വൻ താരം ബ്ലെസിങ് മുസറബാനിക്ക് പിന്നാലെ വിൻഡീസിന്റെ ലോകകപ്പ് താരം ഗുഡകേഷ് മോട്ടിയും പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി. പിഎസ്എൽ ഫ്രാഞ്ചൈസി ലാഹോർ ക്വാലൻഡേഴ്‌സുമായാണ് മോട്ടിക്ക് കരാറുണ്ടായിരുന്നത്. പകരം ശ്രീലങ്ക പേസർ വാലലങ്കയെ ടീമിലെത്തിച്ചതായി റിപ്പോർട്ട്.

ടി20 ലോകകപ്പിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വൈകിയതിന്റെ പശ്ചാത്തലത്തിലാണ് വിഡീസ് താരം പിന്മാറാൻ തീരുമാനിച്ചത്. ലോകകപ്പിൽ സൂപ്പർ എട്ടിൽ പുറതായ ശേഷം വിൻഡീസ് താരങ്ങൾ കൊൽക്കത്തയിലെ ടീം ക്യാമ്പിൽ കുടുങ്ങി കിടക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ എയർ സ്പെയ്സുകൾ പലതും താത്കാലികമായി അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് ലോകകപ്പ് ഫൈനലിനും ശേഷം മാർച്ച 10നാണ് വിൻഡീസ് താരങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.

ടി20 ലോകകപ്പിന് ശേഷമുള്ള യാത്ര കുഴപ്പങ്ങൾ പിഎസ്എല്ലിലെ വെസ്റ്റ് ഇന്ത്യൻ കളിക്കാരുടെ ലഭ്യതയെ കൂടുതൽ ബാധിക്കുമോ എന്നതിന് സൂചനകളൊന്നുമില്ല, കാരണം അവരുടെ ലോകകപ്പ് ടീമിൽ നിന്ന് പിഎസ്എൽ ഫ്രാഞ്ചൈസിയുമായി കരാർ ഒപ്പിട്ട ഒരേയൊരു താരമായിരുന്നു മോട്ടീ. മാർച്ച് 26നാണ് പിഎസ്എൽ സീസൺ ആരംഭിക്കുന്നത്.

Similar Posts