< Back
Cricket
സഞ്ജുവിന്റെ രക്ഷകനായല്ല ജഡേജയുടെ അവതാരം; വിശദീകരണവുമായി രോഹിത്‌
Cricket

സഞ്ജുവിന്റെ രക്ഷകനായല്ല 'ജഡേജയുടെ അവതാരം'; വിശദീകരണവുമായി രോഹിത്‌

Web Desk
|
25 Feb 2022 7:29 PM IST

കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ് അവസരം നൽകാത്തത് അവസാന ഓവറുകളിലെ സമ്മർദത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കാൻ ദ്രാവിഡിന്റെ 'രാജതന്ത്രം' എന്നായിരുന്നു ആരാധകരുടെ വാദം.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യിൽ സഞ്ജുവിന് ബാറ്റിങ് നൽകാത്തത് മലയാളികളെ ചൊടിപ്പിച്ചിരുന്നു. സഞ്ജുവിന് പകരം സീനിയർ താരം രവീന്ദ്ര ജഡേജയാണ് നാലാമനായി ക്രീസിലെത്തിയത്. എന്നാൽ ഇത് സഞ്ജുവിനെ അവസാന ഓവറുകളിലെ സമ്മർദത്തിൽ നിന്ന് ഒഴിവാക്കാൻ ദ്രാവിഡിന്റെ 'രാജതന്ത്രം' എന്നായിരുന്നു ആരാധകരുടെ വാദം. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് ഇപ്പോൾ നായകൻ രോഹിത് ശർമ വിശദീകരിക്കുന്നത്.

ബാറ്റിങ് ഓർഡറിൽ രവീന്ദ്ര ജഡേജയെ നേരത്തെ ഇറക്കിയത് ജഡേജയുടെ ബാറ്റിങ് മികവ് ഏറ്റവും മികച്ച രീതിയിൽ ടീമിനായി ഉപയോഗപ്പെടുത്തുന്നതിനാണെന്നാണ് രോഹിത് വ്യക്തമാക്കിയത്.

'' ജഡേജ ടീമിലേക്ക് തിരിച്ചെത്തിയതിൽ വളരെ സന്തോഷം. അദ്ദേഹത്തിൽനിന്ന് ടീമിന് കൂടുതൽ സേവനം ആവശ്യമുണ്ട്. അതുകൊണ്ടാണ് ആദ്യ ട്വന്റി-20യിൽ നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. വരും മത്സരങ്ങളിലും ജഡേജയെ ഇത്തരത്തിൽ നേരത്തെ ബാറ്റിങ്ങിന് ഇറക്കും. അദ്ദേഹം ഇന്ത്യയ്ക്കായി ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്നാണ് എന്റെ കാഴ്ചപ്പാട്' - രോഹിത് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ 18-ാം ഓവറിൽ ക്രീസിലെത്തിയ ജഡേജ ആകെ നാലു പന്തുകൾ മാത്രമേ നേരിട്ടു മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

'ബാറ്റർ എന്ന നിലയിൽ ജഡേജ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുകൊണ്ട് ഭാവിയിലും അദ്ദേഹത്തെ ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറക്കുന്ന കാര്യം പരിഗണിക്കും. പരിമിത ഓവർ മത്സരങ്ങളിൽ ജഡേജയിൽനിന്ന് ടീമിന് ആവശ്യമുള്ളത് എന്താണെന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്' - രോഹിത് കൂട്ടിച്ചേർത്തു.

Similar Posts