< Back
Cricket
വെല്ലിങ്ടണിൽ സഞ്ജു ഇറങ്ങും? ; ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ടി20 ഇന്ന്
Cricket

വെല്ലിങ്ടണിൽ സഞ്ജു ഇറങ്ങും? ; ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ടി20 ഇന്ന്

Web Desk
|
18 Nov 2022 8:37 AM IST

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ന്യൂസിലാൻഡിൽ കളിക്കാനിറങ്ങുന്നത്

വെല്ലിങ്ടൺ: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. മൂന്ന് ട്വന്റി 20യാണ് ഇന്ത്യ കീവിസിനെതിരെ കളിക്കുക.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ന്യൂസിലാൻഡിൽ കളിക്കാനിറങ്ങുന്നത്. കോച്ച് രാഹുൽ ദ്രാവിഡിനും വിശ്രമം നൽകിയിട്ടുണ്ട്. വിവിഎസ് ലക്ഷ്മണാണ് ടീമിന്റെ പരിശീലകൻ. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് തുടങ്ങിയ യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള സുവർണാവസരം കൂടിയാണ് പരമ്പര.

സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ് തുടങ്ങിയവരും ഇന്ത്യൻ ടീമിലുണ്ട്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലൻഡ് അണിനിരത്തുന്നത്. പേസ് ബൗളർ ട്രെന്റ് ബോൾട്ട് പരമ്പരയിൽ കളിക്കുന്നില്ല.

Similar Posts