< Back
Cricket

Cricket
ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്
|27 Oct 2021 5:21 PM IST
നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശിന് 124 റൺസാണ് നേടാൻ സാധിച്ചത്
ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശിന് 124 റൺസാണ് നേടാൻ സാധിച്ചത്. തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ ബൗളിങ് നിര പുറത്തെടുത്ത മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറിലെത്തിച്ചത്.
ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീമാണ് ടീമിന്റെ ടോപ് സ്‌കോറർ. 29 റൺസാണ് റഹീം നേടിയത്. ഇംഗ്ലണ്ടിനായി തെയ്മൽ മിൽസ് മൂന്നും മൊയിൻ അലിയും ലിവിങ്‌സ്റ്റണും രണ്ടു വിക്കറ്റുകൾ വീതം നേടിയപ്പോൾ ക്രിസ് വോക്‌സ് ഒരു വിക്കറ്റെടുത്തു.
സൂപ്പർ 12-ൽ ഇരുടീമുകളുടേയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ഇംഗ്ലണ്ട് വിൻഡീസിനെ ആറു വിക്കറ്റിന് തോൽപ്പിക്കുകയും ചെയ്തു.