< Back
Cricket
വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക് മൂന്ന് കോടി; മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ
Cricket

വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക് മൂന്ന് കോടി; മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ

Sports Desk
|
28 Nov 2025 1:05 AM IST

ന്യു ഡൽഹി: വിമൺസ് പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായി ദീപ്തി ശർമ. 3.20 കോടി രൂപക്കാണ് യുപി വാരിയേഴ്‌സ് താരത്തെ ആർടിഎം വഴി നിലനിർത്തിയത്. ലേലത്തിൽ രണ്ടാമത്തെ മൂല്യമേറിയ താരമായത് അമേലിയ കേറാണ്. ഇംഗ്ലീഷ് താരത്തെ മൂന്ന് കോടിക്കാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. മലയാളി താരങ്ങാളായ മിന്നു മണി ഡൽഹി ക്യാപിറ്റൽസിലും, സജന സജീവൻ മുംബൈ ഇന്ത്യൻസിലും തന്നെ തുടരും അതെ സമയം ആശാ ശോഭന യുപി വാരിയേഴ്‌സിലേക്ക് കൂടുമാറി.

ലേലത്തിൽ സ്‌മൃതി മാന്ധാനയുടെ മൂന്നു കോടി 20 ലക്ഷ്യമെന്ന റെക്കോർഡ് തുകക്കൊപ്പമെത്താൻ ദീപ്തി ശർമക്കായി.ആദ്യ റൗണ്ടിൽ ഡൽഹി ക്യാപിറ്റൽസ് മാത്രമായിരുന്നു താരത്തിനായി ലേലം വിളിച്ചത്. എന്നാൽ ആർടിഎം കാർഡുപയോഗിച്ച് യു പി വാരിയേഴ്‌സ് താരത്തെ നിലനിർത്താൻ തീരുമാനിച്ചു. തങ്ങളുടെ പഴ്സിലെ പകുതിയോളം ചെലവിട്ടാണ് അമേലിയ കേറിനെ മുംബൈ ടീമിലെത്തിച്ചത്.കൂടുതൽ പൈസയുമായി ലേലത്തിനിറങ്ങിയ യുപി വാരിയേഴ്‌സ് ശിഖാ പാണ്ഡേയെ ടീമിലെത്തിച്ചത് രണ്ട് കോടി 40 ലക്ഷത്തിനാണ്.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാട്ട് 1.10 കോടി, ശ്രീചരണി 1.30 കോടി എന്നിവരാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച് പ്രധാന താരങ്ങൾ. ദീപ്തി ശർമ കൂടാതെ ലോകകപ്പ് ജേതാക്കളായ ക്രാന്തി ഗൗഡിനെയും പ്രതിക രാവലിനെയും യുപി വാരിയേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. രണ്ട് കോടിക്കd സോഫി ഡിവൈനിനെ എത്തിച്ചതാണ് ഗുജറാത്ത് ജയന്റ്സിന്റെ പ്രധാന നേട്ടം. പല വമ്പൻ ബിഡിങ് റെയ്‌സുകളിലും ഭാഗമായെങ്കിലും ആർസിബിയുടെ വലിയ പർച്ചേയ്‌സ് 90 ലക്ഷത്തിന് ലോറൻ ബില്ലിനെ എത്തിച്ചാണ്.

അലിസ ഹീലി, അലാന കിങ്, ആമി ജോൺസ്‌ തുടങ്ങിയ താരങ്ങളാണ് അൻസോൾഡായി പോയതിൽ പ്രധാന പേരുകൾ. മലയാളി താരമായ മിന്നു മണി ആദ്യ റൗണ്ടിൽ അൻസോൾഡായി പോയെങ്കിലും രണ്ടാം റൗണ്ടിൽ ഡൽഹി ക്യാപിറ്റൽസ് താരത്തെ നിലനിർത്താൻ തീരുമാനിച്ചു. സജന സജീവനെ 75 ലക്ഷത്തിന് മുംബൈ ഇന്ത്യൻസും നിലനിർത്താൻ തീരുമാനിച്ചു. ആർസിബി റിലീസ് ചെയ്ത മലയാളി ഓൾ റൗണ്ടർ ആശാ ശോഭനയെ 1.30 കോടിക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. 2026 ജനുവരി 9 നാണ് വിമൺസ് പ്രീമിയർ ലീഗ് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്

Similar Posts