< Back
Cricket
Australia remain top despite defeat against England; World Test Championship table as follows
Cricket

ഇംഗ്ലണ്ടിനെതിരെ തോറ്റിട്ടും ഓസീസ് ഒന്നാമത്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിൾ ഇങ്ങനെ

Sports Desk
|
27 Dec 2025 5:43 PM IST

ഒന്നരപതിറ്റാണ്ടിന് ശേഷമാണ് ഓസീസ് മണ്ണിൽ ഇംഗ്ലണ്ട് ടെസ്റ്റ് വിജയം സ്വന്തമാക്കിയത്.

ദുബായ്: ആഷസിൽ ബോക്‌സിങ് ഡേ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഭീഷണിയില്ലാതെ ആസ്‌ട്രേലിയ. നിലവിൽ ഏഴ് കളിയിൽ ആറു ജയമുള്ള ഓസീസ് 85.71 പോയന്റുമായാണ് ഒന്നാമത് തുടരുന്നത്. 77.78 പോയന്റ് ശതമാനമുള്ള ന്യൂസിലൻഡാണ് രണ്ടാമത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെ ഓസീസ് തോൽവി നേരിടുന്നത്. ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഓസീസ് നേരത്തെ തന്നെ അഞ്ചു മത്സര പരമ്പര സ്വന്തമാക്കിയിരുന്നു.

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 175 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ദിനം ബാറ്റിങിനിറങ്ങിയ സന്ദർശകർ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്ക 75 പോയന്റ് ശതമാനത്തോടെ മൂന്നാമത് തുടരുമ്പോൾ 66.67 ശതമാനമുള്ള ശ്രീലങ്കയാണ് നാലാമത്. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ പരമ്പര നഷ്ടമായതോടെ പാകിസ്താന് താഴെ ആറാമതാണ് ഇന്ത്യയുടെ സ്ഥാനം. 48.15 ആണ് ഇന്ത്യയുടെ പോയന്റ് ശതമാനം.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്ക് നാല് കളിയിൽ മൂന്ന് ജയമാണുള്ളത്. ഒൻപത് മത്സരം കളിച്ച ഇന്ത്യക്ക് സർക്കിളിൽ ഇതുവരെ നാല് വീതം വിജയവും തോൽവിയുമാണുള്ളത്. ഒരു മത്സരം സമനിലയിലും അവസാനിച്ചു. 35.19 പോയിന്റ് ശതമാനമുള്ള ഇംഗ്ലണ്ട് ഏഴാം സ്ഥാനത്താണ്.

Similar Posts