< Back
Cricket
യാഷ് ദയാൽ ടീമിനൊപ്പം ചേരില്ല, സ്ഥിരീകരിച്ച് ആർസിബി ഡയറക്ടർ
Cricket

യാഷ് ദയാൽ ടീമിനൊപ്പം ചേരില്ല, സ്ഥിരീകരിച്ച് ആർസിബി ഡയറക്ടർ

Sports Desk
|
24 March 2026 4:12 PM IST

ബെംഗളൂരു : നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഇന്ത്യൻ പേസർ യാഷ് ദയാൽ പുതിയ സീസണിൽ ടീമിനൊപ്പം ചേരില്ലെന്ന് സ്ഥിരീകരിച്ച് ടീം ഡയറക്ടർ മൊഹമ്മദ് ബൊബാത്. വ്യക്തിഗത കാരണങ്ങളെ തുടർന്നാണ് താരം മാറി നിൽക്കുന്നതെന്നാണ് ബൊബാത് അറിയിച്ചത്. സീസണിൽ കളിക്കുന്നില്ലെങ്കിലും ഫ്രാഞ്ചൈസിയുമായുള്ള താരത്തിന്റെ കരാർ നിലനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലൈംഗികാതിക്രമ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന താരം ഇതുവരെയും ടീം ക്യാമ്പിൽ ജോയിൻ ചെയ്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്ന് താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട സ്ഥിരീകരണം വരുന്നത്.

കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ 9.59 എക്കൊണോമിയിൽ 13 വിക്കറ്റുകളാണ് ഇടങ്കയ്യൻ പേസർ നേടിയത്. യാഷ് ദയാലിന് പുറമെ ആസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിന്റെ സേവനവും ആർസിബിക്ക് ആദ്യ മത്സരങ്ങളിൽ നഷ്ടമാവും. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത റാസിഖ് സലാം, മങ്കേഷ് യാദവ്, അഭിനന്ദൻ സിംഗ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തി ഈ വിടവുകൾ നികത്താൻ ആവുമെന്നും മൊഹമ്മദ് ബൊബാത് അറിയിച്ചു.

Similar Posts