< Back
Cricket
യുവിയുടെ ആറാട്ടിന്  ഇന്ന് 14 വയസ്സ്;
Cricket

യുവിയുടെ ആറാട്ടിന് ഇന്ന് 14 വയസ്സ്;

Sports Desk
|
19 Sept 2021 3:05 PM IST

2007 ട്വന്‍റി-20 ലോകകപ്പിലാണ് യുവിയുടെ അവിസ്മരണീയ പ്രകടനം അരങ്ങേറിയത്

2019 സെപ്റ്റംബര്‍ 19. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് ഡെര്‍ബനില്‍ തകര്‍ത്താടിയ ഓര്‍മകള്‍ക്ക് ഇന്ന് 14 വയസ്സ് തികയുകയാണ്. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് നടന്ന പ്രഥമ ട്വൻ്റി-20 ലോകകപ്പിലാണ് ലോകക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയ ആ മത്സരം നടന്നത്. ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ആറ് പന്തുകളും സിക്സര്‍ പറത്തി യുവരാജ് നടത്തിയ അവിസ്മരണീയ പ്രകടനം ലോകക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടു.

പ്രഥമ ട്വൻ്റി- 20 ലോകകപ്പില്‍ ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ സെവാഗും ഗംഭീറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതിന് ശേഷം അഞ്ചാമനായാണ് യുവരാജ് സിംഗ് ക്രീസിലെത്തുന്നത്. യുവി ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 16 ഓവറില്‍ 155 എന്ന മികച്ച നിലയിലാിരുന്നു. പതിനേഴാം ഓവര്‍ എറിയാനെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഫ്ലിന്‍റോഫ് യുവരാജിനെ പ്രകോപിച്ചതോടെയാണ് കളിയിലെ നാടകീയ മുഹൂര്‍ത്തങ്ങളരങ്ങേറുന്നത്. മത്സരത്തില്‍ അടുത്ത ഓവര്‍ എറിയാനെത്തിയത് ഇംഗ്ലണ്ട് നിരയിലെ പുതുമുഖം സ്റ്റുവര്‍ട്ട് ബ്രോഡ്

ഫ്ലിന്‍റോഫിനോടുള്ള അമര്‍ഷം മുഴുവന്‍ യുവരാജ് തീര്‍ത്തത് ബ്രോഡിനോടാണ്. ബ്രോഡിന്‍റെ പന്തുകള്‍ തുടരെ സിക്സര്‍ പറത്തിയ യുവരാജ് ആറാം പന്തും അതിര്‍ത്തി കടത്തി ലോകക്രിക്കറ്റിന് മറക്കാനാവാത്ത ദിവസമാക്കി ആ ദിവസത്തെ മാറ്റി. 16 ഓവറില്‍ 155 റണ്‍സെടുത്തിരുന്ന ഇന്ത്യയുടെ സ്കോര്‍ ഇരുപതോവര്‍ പൂര്‍ത്തിയാവുമ്പോള്‍ 217 കടന്നു. 12 പന്തില്‍ അര്‍ധസെഞ്ചറി തികച്ച യുവരാജ് സിംഗ് ഏറ്റവും കുറഞ്ഞ പന്തുകളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും തന്‍റെ പേരിലാക്കി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യ മത്സരം 18 റണ്‍സിന് വിജയിച്ചു.

Similar Posts