< Back
Cricket
yuvraj
Cricket

'കളിയേ മതിയാക്കിയിട്ടുള്ളൂ; അഗ്രഷന്‍ ഇപ്പോഴുമുണ്ട്'; വിന്‍ഡീസ് താരത്തോട് ക്ഷോഭിച്ച് യുവരാജ്

Sports Desk
|
17 March 2025 3:14 PM IST

മുംബൈ: ക്ഷുഭിതനായ യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു മനോഹര ഓര്‍മയാണ്. കാരണം ഇംഗ്‌ളീഷ് താരം ആന്‍ഡ്രൂ ഫ്‌ളിന്‍േറാഫുമായുള്ള ഒരു ക്ഷുഭിത സംഭാഷണത്തിന് ശേഷമാണ് യുവരാജ് സ്്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറിലെ ആറു പന്തിലും സിക്‌സറിന് പറത്തിയത്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലയാിരുന്നു ഇത്.

വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരുക്കിയ ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് ലീഗില്‍ നിന്നുള്ള വിഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍. ഫൈനലിനിടെ ബാറ്റ് ചെയ്യുമ്പോള്‍ വിന്‍ഡീസ് താരം ടിനോ ബെസ്റ്റിനോട് യുവരാജ് ക്ഷുഭിതനായി സംസാരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഇന്ത്യ മാസ്‌റ്റേഴ്‌സും വിന്‍ഡീസ് മാസ്‌റ്റേഴ്‌സും തമ്മില്‍ നടന്ന ഫൈനലിന്റെ 13ാം ഓവറിനിടെയാണ് സംഭവം. ഇരുവരും തമ്മില്‍ നിലവിട്ടുപെരുമാറുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ അമ്പയര്‍ ബില്ലി ബൗഡന്‍, ബ്രയാന്‍ ലാറ, അമ്പാട്ടി റായുഡു എന്നിവരെത്തി രംഗം ശാന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് 17.1 ഓവറില്‍ ചേസ് ചെയ്ത് കിരീടം നേടിയിരുന്നു.

Similar Posts