< Back
Cricket

Cricket
സഹീർ ഖാൻ ലക്നൗ വിടുന്നു ; മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറാൻ സാധ്യത
|13 Aug 2025 9:35 PM IST
ലക്നൗ : മുൻ ഇന്ത്യൻ പേസറും നിലവിലെ ലക്നൗ മെന്ററുമായ സഹീർ ഖാൻ ഫ്രാഞ്ചസി വിടുന്നതായി റിപ്പോർട്ട്. വരും സീസണിന് മുന്നോടിയായി പുതിയ മെന്ററിയെത്തിക്കാനാണ് ക്ലബിന്റെ നീക്കം. ഫ്രാഞ്ചസിയുടെ ദി ഹൺഡ്രഡ് ക്ലബായ മാഞ്ചസ്റ്റർ ഒറിജിനൽസിനും സൗത്ത് ആഫ്രിക്കൻ ക്ലബായ ഡർബൻ സൂപ്പർ ജയന്റ്സിനും കൂടി സംയുക്തമായ ഒരു പുതിയ മെന്ററെ ക്ലബ് തേടുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.
2017 വിരമിക്കൽ പ്രഖ്യാപിച്ച സഹീർ കഴിഞ്ഞ വർഷമാണ് ക്ലബിൽ മെന്ററായി നിയമിതനാവുന്നത്. ആറ് ജയവും എട്ടു തോൽവിയുമായി ഏഴാം സ്ഥാനത്താണ് ലക്നൗ കഴിഞ്ഞ വർഷം ഫിനിഷ് ചെയ്തത്. അടുത്ത സീസണിൽ സഹീർ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന് അഭ്യുഹങ്ങളുണ്ട്.