< Back
Cricket
ആദ്യ ഏകദിനത്തിലെ മാൻ ഓഫ് ദ മാച്ച് പുറത്ത്, ഠാക്കൂർ ടീമിൽ; പരീക്ഷണവുമായി ഇന്ത്യ
Cricket

ആദ്യ ഏകദിനത്തിലെ മാൻ ഓഫ് ദ മാച്ച് പുറത്ത്, ഠാക്കൂർ ടീമിൽ; പരീക്ഷണവുമായി ഇന്ത്യ

Web Desk
|
20 Aug 2022 1:17 PM IST

ആദ്യ ഏകദിനത്തിൽ ടീമിനായി മിന്നും പ്രകടനം പുറത്തെടുത്തിരുന്ന താരം കളിയിലെ താരമായിരുന്നു

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ദീപക് ചഹാർ പുറത്ത്. ആദ്യ ഏകദിനത്തിൽ ടീമിനായി മിന്നും പ്രകടനം പുറത്തെടുത്തിരുന്ന താരം കളിയിലെ താരമായിരുന്നു. മത്സരത്തിൽ 7 ഓവർ എറിഞ്ഞ ചഹാർ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ദീപക് ചഹാറിന് പകരം ഷർദൂൽ ഠാക്കൂറാണ് ടീമിൽ ഇടം നേടിയത്. പരിക്കാണോ രണ്ടാം ഏകദിനത്തിൽ ദീപക് ചഹാറിനെ ടീമിൽ പരിഗണിക്കാത്തതിന് കാരണമെന്ന റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മികച്ച ഫോമിലുള്ള താരത്തെ പരിഗണിക്കാതിരുന്നത് ഇതിനോടകം തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളാണ് സിംബാബ്‌വെ ടീമിൽ വരുത്തിയിരിക്കുന്നത്. ഓപ്പണർ മരുമാനിക്ക് പകരം കൈതാനോ ടീമിലെത്തിയപ്പോൾ പേസർ ഗരാവയ്ക്ക് പകരം ചിവാൻക ടീമിൽ ഇടംപിടിച്ചു.

ആദ്യ മത്സരത്തിലെ അനായാസ ജയത്തിന്റെ ഓർമ്മയിൽ ഇന്ത്യ ഇറങ്ങുമ്പോൾ ടൂർണമെന്റിൽ മികച്ച തിരിച്ചുവരവിനായിരിക്കും സിംബാബ്വെ ശ്രമിക്കുക. ഒന്നാം ഏകദിനത്തിൽ ആതിഥേയരെ 10 വിക്കറ്റിനായിരുന്നു ഇന്ത്യ തകർത്തത്. ആദ്യം ബാറ്റു ചെയ്യുന്നവർ കളിയുടെ തുടക്കത്തിൽ പേസ് ബോളർമാരിൽ നിന്നു കടുത്ത പരീക്ഷണമാണു നേരിടേണ്ടി വരിക. ഇന്നത്ത മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Related Tags :
Similar Posts