< Back
Cricket
മെസി നെയ്മറേക്കാൾ മൂന്നു മടങ്ങ് മികച്ചവൻ: സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
Cricket

മെസി നെയ്മറേക്കാൾ മൂന്നു മടങ്ങ് മികച്ചവൻ: സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Web Desk
|
19 Aug 2021 7:24 PM IST

21 വര്‍ഷത്തെ ബാഴ്സ കരിയറിന് ശേഷമാണ് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയത്

ലയണല്‍ മെസി നെയ്മര്‍ ജൂനിയറേക്കാള്‍ മൂന്ന് മടങ്ങ് മികച്ച കളിക്കാരനാണെന്ന് സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിനോവിച്ച്. ഒരു സ്പോര്‍ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ലാട്ടന്‍ ഈ പ്രതികരണം നടത്തിയത്. പി.എസ്.ജിയിലേക്ക് ചേക്കേറി സൂപ്പര്‍ താരം ലയണല്‍ മെസി മുപ്പതാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുത്തതിനെക്കുറിച്ച് എന്ത് തോനുന്നു എന്ന ചോദ്യത്തിനാണ് സ്ലാട്ടന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.




"പത്താം നമ്പര്‍ ജേഴ്സി ഒഴിഞ്ഞ് മുപ്പതാം നമ്പറില്‍ പിഎസ്ജിക്കായി മെസി കളത്തിലിറങ്ങുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?" റിപ്പോര്‍ട്ടറുടെ ചോദ്യം ഇങ്ങനെയായിരുന്നു. "അദ്ദേഹത്തിന്‍റെ തീരുമാനം മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. നെയ്മറെക്കാള്‍ മെസി മൂന്ന് മടങ്ങ് മികച്ചവനാണെന്ന് ഇതിനാല്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്." ഇബ്രാഹിനോവിച്ച് മറുപടി പറഞ്ഞു.




21 വര്‍ഷത്തെ ബാഴ്സ കരിയറിന് ശേഷമാണ് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയത്. മെസി പി.എസ്.ജിക്കായി കളത്തിലിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം എംബാപ്പെ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയ മെസി താരങ്ങളെ അമ്പരപ്പിച്ചു എന്ന് ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഗിവ് മി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ് 21നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ബ്രെസ്റ്റിനെതിരായ ആ മത്സരത്തില്‍ മെസി പിഎസ്ജി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.





Similar Posts