< Back
Sports
ചെക്കിനോട് സമനില; ക്രൊയേഷ്യ പരുങ്ങലിൽ
Sports

ചെക്കിനോട് സമനില; ക്രൊയേഷ്യ പരുങ്ങലിൽ

Web Desk
|
18 Jun 2021 11:47 PM IST

സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി

യൂറോ കപ്പിൽ ക്രൊയേഷ്യയും ചെക്ക് റിപബ്ലിക്കും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ പാട്രിക്ക് ഷിക്കിന്റെ പെനാൽറ്റിയിൽ ചെക്ക് മുന്നിലെത്തി. ടൂര്‍ണമെന്റില്‍ ഷിക്കിന്റെ മൂന്നാം ഗോളായിരുന്നു ഇത്.

ക്രൊയേഷ്യന്‍ ബോക്‌സില്‍ വെച്ച് ഡെയാന്‍ ലോവ്രെന്‍ ചെക്ക് താരം പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെരിസിച്ചിലൂടെയാണ് ക്രൊയേഷ്യ സമനില നേടിയത്. മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്ടാമതൊരു ഗോള്‍ നേടാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി.

Similar Posts