< Back
Sports

Sports
ഇത് ധോണിയുടെ പ്രതികാരം
|17 April 2021 2:27 PM IST
ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ റേറ്റിന് പിഴയിട്ടു; ഇത്തവണ 88 മിനിറ്റിൽ ഇന്നിങ്‌സ് തീർത്തു
ഡൽഹി ക്യാപ്പിറ്റൽസുമായി നടന്ന ആദ്യ മത്സരത്തിലെ തോൽവിക്കു പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സിന് കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. പക്ഷെ ഇന്നലെ പഞ്ചാബുമായി നടന്ന മത്സരത്തിൽ 90 മിനിറ്റിൽ താഴെ സമയം കൊണ്ട് പഞ്ചാബിന്‍റെ ബാറ്റിങ് അവസാനിപ്പിച്ച് റെക്കോർഡിട്ടിരിക്കുകയാണ് ധോണിയും സംഘവും.
88 മിനിറ്റിലാണ് പഞ്ചാബിന്റെ ബാറ്റിങ് നിരയെ ചെന്നൈ സൂപ്പർ കിങ്‌സ് എറിഞ്ഞിട്ടത്. ഇത്തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനാണ് ധോണി. ഇത്തവണ ആദ്യമായി കുറഞ്ഞ ഓവർ നിരക്കിന് പിഴ വാങ്ങിയ നായകനും ധോണിയായിരുന്നു. 106 റൺസിന് അവസാനിച്ച പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടക്കുകയായിരുന്നു.