< Back
Sports
തുഷേല്‍ തുടങ്ങി; അല്‍ബേനിയയെ തകര്‍ത്ത് ഇംഗ്ലണ്ട്
Sports

തുഷേല്‍ തുടങ്ങി; അല്‍ബേനിയയെ തകര്‍ത്ത് ഇംഗ്ലണ്ട്

Web Desk
|
22 March 2025 9:59 AM IST

ഇംഗ്ലീഷ് ജയം എതിരില്ലാത്ത രണ്ട് ഗോളിന്

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അൽബേനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇംഗ്ലണ്ട്. യുവതാരം ലെവിസ് സ്കെല്ലിയും ഹരികെയ്‌നുമാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ജയത്തോടെ ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായത്തിൽ തോമസ് ടുഷേലിന് സമ്മോഹനമായ തുടക്കം.

ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 18 കാരൻ ലെവിസ് സ്‌കെല്ലിക്കും ഇന്നലെ വെംബ്ലിയിൽ സ്വപ്‌നത്തുടക്കമാണ് ലഭിച്ചത്. 20ാം മിനിറ്റിൽ സ്‌കെല്ലിയിലൂടെയാണ് ഇംഗ്ലീഷ് സംഘം കളിയിൽ ആദ്യം മുന്നിലെത്തിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ അളന്ന് മുറിച്ച പാസ് പിടിച്ചെടുത്ത സ്‌കെല്ലി പന്തിനെ പിഴവുകളില്ലാതെ വലയിലെത്തിച്ചു.

77ാം മിനിറ്റിൽ ഡക്ലാൻ റൈസിന്റെ പാസിൽ നിന്നാണ് ഹരികെയിൻ വലകുലുക്കിയത്. മത്സരത്തിൽ 75 ശതമാനം നേരവും പന്ത് കൈവശം വച്ച ഇംഗ്ലണ്ട് കളത്തിലും കണക്കിലുമൊക്കെ ബഹുദൂരം മുന്നിലായിരുന്നു. ഇംഗ്ലണ്ട് ഗോൾവലയെ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും ഉതിർക്കാൻ അൽബേനിയക്കായില്ല. ഇംഗ്ലണ്ടാവട്ടെ ഓൺ ടാർജറ്റിൽ ആറ് ഷോട്ടുകളാണ് ഉതിർത്തത്.

Similar Posts