< Back
Sports
ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ആധിപത്യം? അടുത്ത തവണ ആറ് ടീമുകള്‍ക്ക് വരെ സാധ്യത
Sports

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ആധിപത്യം? അടുത്ത തവണ ആറ് ടീമുകള്‍ക്ക് വരെ സാധ്യത

Web Desk
|
14 March 2025 9:49 PM IST

ഓരോ രാജ്യങ്ങൾക്കും ചാമ്പ്യൻസ് ലീഗിൽ കൂടുതൽ സ്‌പോട്ടുകൾ നൽകുന്നത് കോഎഫിഷ്യന്‍റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗുകളിലെ ഇംഗ്ലീഷ് ടീമുകളുടെ മികച്ച പ്രകടനമാണ് ഈ കുതിച്ചു ചാട്ടത്തിന് കാരണം. ഓരോ രാജ്യങ്ങൾക്കും ചാമ്പ്യൻസ് ലീഗിൽ കൂടുതൽ സ്‌പോട്ടുകൾ നൽകുന്നത് കോഎഫിഷ്യന്‍റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

ആഴ്‌സണൽ, ആസ്റ്റൺ വില്ല,മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടൻഹാം, ചെൽസി ടീമുകൾ ഇതിനോടകം യൂറോപ്പിലെ പ്രധാന ലീഗുകളിൽ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ കോ എഫിഷ്യന്‍‌റ് റാങ്കിങ്ങില്‍ ഇറ്റലിയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമതെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് മുതൽ ആറ് വരെ ഇംഗ്ലീഷ് ടീമുകൾക്ക് അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts