< Back
Sports

Sports
സുവര്‍ണാവസരങ്ങള്‍ പാഴാക്കി ഗ്രീസ്മാന്‍; ഫ്രാന്‍സ്- നെതര്‍ലന്‍റ്സ് ആവേശപ്പോര് സമനിലയില്‍
|22 Jun 2024 8:15 AM IST
നെതര്‍ലന്‍ഡ്‌സിനായി സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ നിഷേധിച്ചു.
യൂറോ കപ്പിൽ ഫ്രാന്‍സ് - നെതര്‍ലന്‍ഡ്‌സ് സൂപ്പർ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. മത്സരത്തിലുടനീളം ഇരുടീമും നിരവധി അവസരങ്ങൾ പാഴാക്കി. രണ്ട് സുവര്‍ണാവസരങ്ങളാണ് ഫ്രഞ്ച് ക്യാപ്റ്റന്‍ അന്‍റായിന്‍ ഗ്രീസ്മാന്‍ നഷ്ടപ്പെടുത്തിയത്. നെതര്‍ലന്‍ഡ്‌സിനായി സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ നിഷേധിച്ചു. മറ്റു മത്സരങ്ങളില്‍ പോളണ്ടിനെ ഓസ്ട്രിയ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ സ്ലോവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുക്രൈന്‍ തോല്‍പ്പിച്ചു.