< Back
Sports
brij bhushan singh
Sports

ബ്രിജ്ഭൂഷണ് എതിരെ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തി താരം രഹസ്യ മൊഴി നൽകി

Web Desk
|
11 May 2023 1:34 PM IST

ഇരുപതാം ദിനവും തുടരുന്ന സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകളാണ് ജന്തർ മന്തറിൽ എത്തുന്നത്

ന്യൂഡല്‍ഹി: ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരെ വനിതാ താരം രഹസ്യ മൊഴി നൽകി. പ്രായപൂർത്തിയാകാത്ത വനിതാ താരം ആണ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകിയത്. താരങ്ങൾക്ക് പിന്തുണയുമായി നിരവധി സംഘടനകളാണ് ജന്തർ മന്തറിൽ എത്തുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ് എതിരായ നടപടി വേഗത്തിൽ ആക്കണമെന്നാണ് സമരം ആരംഭിച്ച് ഇരുപതാം ദിനവും താരങ്ങളുടെ ആവശ്യം. കരിദിനം ആചരിക്കുന്ന താരങ്ങൾ രാജ്യത്തിൻ്റെ പിന്തുണയും അഭ്യർത്ഥിച്ചു.

ബ്രിജ്ഭൂഷൻ ശരീരത്തിൻ്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണ് പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തി താരം നേരത്തെ ഡൽഹി പൊലീസിന് നൽകിയിട്ടുള്ള മൊഴിയിൽ ആരോപിച്ചിരിക്കുന്നത്. ഇതുൾപ്പെടെ കേസ് അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ മജിസ്ട്രേറ്റിന് രഹസ്യ മൊഴിയായി വനിതാ താരം നൽകിയെന്നാണ് സൂചന. മറ്റ് താരങ്ങളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

ഹരിയാനയിൽ നിന്നുള്ള ഇരുന്നൂറിലേറെ സിഐടിയു പ്രവർത്തകരാണ് ജന്തർ മന്ദറിലേക്ക് പ്രകടനമായി എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി കർഷക സംഘടനകളും ജന്തർ മന്ദറിലെ സമര പന്തലിൽ ഉണ്ട്.


Similar Posts