< Back
Sports
ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ
Sports

ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ബ്രസീൽ

Web Desk
|
6 Oct 2022 9:55 PM IST

ഇന്ത്യ 105 ആം സ്ഥാനത്താണ്.

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മുമ്പുള്ള അവസാന ഫിഫ റാങ്കിങ് പ്രഖ്യാപിച്ചു. ബ്രസീല്‍ തന്നെയാണ് പട്ടികയില്‍ ഒന്നാമത്. സന്നാഹ മത്സരങ്ങളില്‍ ഘാനയെയും ടുണീഷ്യയെയും തോല്‍പ്പിച്ചത് ബ്രസീലിന് ഗുണം ചെയ്തു.

ബെല്‍ജിയമാണ് രണ്ടാംസ്ഥാനത്ത്. അര്‍ജന്റീന മൂന്നാമതുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒരുമാറ്റം മാത്രമാണുള്ളത്.

ഇറ്റലി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സ്പെയിന്‍ ഒരു റാങ്ക് താഴേക്കിറങ്ങി ഏഴാമതായി. അതേസമയം, ഇന്ത്യ 105 ആം സ്ഥാനത്താണ്.

Similar Posts