< Back
FIFA World Cup
ലൈക്കോവിച്ച്; ക്രൊയേഷ്യയുടെ രക്ഷകനായി ലിവാകോവിച്ച്
FIFA World Cup

'ലൈക്കോ'വിച്ച്; ക്രൊയേഷ്യയുടെ രക്ഷകനായി ലിവാകോവിച്ച്

Web Desk
|
6 Dec 2022 12:02 AM IST

ലോകകപ്പിൽ ഷൂട്ടൗട്ടിൽ മൂന്നെണ്ണം സേവ് ചെയ്ത മൂന്നാമത്തെ 'കീപ്പറാണ് ലിവാകോവിച്ച്

നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട ക്രൊയേഷ്യ- ജപ്പാൻ മത്സരത്തിൽ ക്രൊയേഷ്യയുടെ രക്ഷകനായി അവതരിച്ച് ഡൊമിനിക് ലിവാകോവിച്ച്. അൽജനൂബ് സ്‌റ്റേഡിയത്തിൽ ജപ്പാന്റെ കണ്ണീര് വീണത് ആ മനുഷ്യന്റെ മാന്ത്രികൈകൊണ്ടായിരുന്നു. ജപ്പാൻ നിര പോസ്റ്റിലേക്ക് തോടുത്ത മൂന്ന് ഷോട്ടുകളാണ് ക്രൊയേഷ്യൻ വലയുടെ കാവൽക്കാൻ തടുത്തിട്ടത്.

ഷൂട്ടൗട്ടിൽ കൗരു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ എന്നിവരുടെ ഷോട്ടുകളാണ് ലിവകോവിച്ച് തന്റെ മാന്ത്രികയ്യാൽ തടുത്ത് ടീമിനെ ക്വാർട്ടറിലേക്ക് കയറ്റിയത്. ഡാനിജെൽ സുബാസിക്കും (ഡെൻമാർക്ക് 2018) പോർച്ചുഗലിന്റെ റിക്കാർഡോയ്ക്കും (ഇംഗ്ലണ്ടിനെതിരെ 2006) ശേഷം ലോകകപ്പിൽ ഷൂട്ടൗട്ടിൽ മൂന്നെണ്ണം സേവ് ചെയ്ത മൂന്നാമത്തെ 'കീപ്പറായി ലിവാകോവിച്ച് മാറി.

ടീം റണ്ണറപ്പായ 2018 ലെ ലോകകപ്പിൽ ടീമിന്റെ ഭാഗമായിരുന്നു 27 കാരനായ ലിവാകോവിച്ച്. 2018ൽ ഇംഗ്ലണ്ടിനെതിരായ യുവേഫ നേഷൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച ലിവാകോവിച്ച് 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015 മുതൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിസൺ ക്ലബ്ബായ ഡിനാമോ സാഗ്രെബിനായി കളിക്കുന്നു. കരിയറിൽ 14 പെനാൽറ്റികൾ താരം സേവ് ചെയ്തിട്ടുണ്ട്.

ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്.ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി. ഇരു ടീമുകൾക്കും ലീഡ് നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇന്ന് നടക്കുന്ന ബ്രസീല്‍- കൊറിയ മത്സരത്തിലെ വിജയികളാണ് ക്വാർട്ടറില്‍ ക്രൊയേഷ്യയുടെ എതിരാളികൾ

Similar Posts