< Back
Sports

Sports
വെടിക്കെട്ടുമായി അസ്ഹറുദ്ദീന്‍; കേരള ക്രിക്കറ്റ് ലീഗില്‍ പ്രഥമ ജയം ആലപ്പിക്ക്
|2 Sept 2024 8:58 PM IST
തൃശൂർ ടൈറ്റൻസിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ പ്രഥമ ജയം ആലപ്പി റിപ്പിൾസിന്. തൃശൂർ ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ആലപ്പി സ്വന്തമാക്കിയത്. തൃശൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ആലപ്പി മറികടന്നു. 47 പന്തിൽ 92 റൺസുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത നായകൻ അസ്ഹറുദ്ദീനാണ് ആലപ്പിയെ വിജയതീരമണച്ചത്.
നേരത്തേ മധ്യനിര താരം അക്ഷയ് മനോഹറിന്റെ അർധസെഞ്ച്വറിക്കരുത്തിലാണ് തൃശൂർ 161 റൺസ് പടുത്തുയർത്തിയത്. 44 പന്തിൽ നിന്ന് 57 റൺസായിരുന്നു മനോഹറിന്റെ സമ്പാദ്യം. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.