< Back
Football

Football
2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലേക്ക്;ഔദ്യോഗിക പ്രഖ്യാപനമായി
|26 Nov 2025 8:54 PM IST
അഹമ്മദാബാദ് ആതിഥേയ നഗരം
ഗ്ലാസ്‌ഗോ: 2030 കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. സ്കോട്ലണ്ടിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയുടെ ബിഡ് അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് വേദിയാവുന്നത്. 2010 ൽ ഇതിനു മുമ്പ് ഇന്ത്യയിൽ വെച്ച് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. അന്ന് ന്യൂ ഡൽഹിയായിരുന്നു ആതിഥേയ നഗരം.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ, കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ ഗുജറാത്ത് ഹർഷ് സാങ്വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശ വാദങ്ങൾക്ക് ബലമേകുന്നതാണ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.