< Back
Football

Football
റൊണാൾഡോക്കെതിരെ നടപടി; ശനിയാഴ്ച നടക്കുന്ന മത്സരത്തിൽനിന്ന് ഒഴിവാക്കി
|20 Oct 2022 10:53 PM IST
ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് റൊണാൾഡോ സ്‌റ്റേഡിയം വിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.
ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ശനിയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തിൽനിന്ന് ക്രിസ്റ്റ്യാനോയെ ഒഴിവാക്കി. പരിശീലകൻ എറിക് ടൻ ഹാഗ് ആണ് കടുത്ത നടപടിയെടുത്തത്.
ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് റൊണാൾഡോ സ്‌റ്റേഡിയം വിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. ഇന്ന് നടന്ന പരിശീലത്തിൽ താരം ടീമിനൊപ്പം ചേർന്നില്ല. റൊണാൾഡോ ഒറ്റക്കാണ് പരിശീലനം നടത്തിയത്.