< Back
Football

Football
ആഫ്രിക്കൻ നേഷൻസ് കപ്പ് സെനഗലിന്; ഫൈനലിൽ ഈജിപ്തിനെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ
|7 Feb 2022 7:13 AM IST
സെനഗലിന്‍റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്. ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ ഈജിപ്തിനെ കീഴടക്കിയാണ് സെനഗലിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചില്‍ നാല് കിക്ക് സെനഗല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഈജിത്പ്തിന് ലക്ഷ്യത്തിലെത്തിക്കാനായത്. സെനഗലിന്‍റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.