< Back
Football
മെസിക്ക് പിന്നാലെ  ക്രിസ്റ്റ്യാനോക്കും തലതാഴ്ത്തി മടക്കം; റിയാദ് സീസൺ കപ്പ് കിരീടം ചൂടി അൽ ഹിലാൽ
Football

മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോക്കും തലതാഴ്ത്തി മടക്കം; റിയാദ് സീസൺ കപ്പ് കിരീടം ചൂടി അൽ ഹിലാൽ

Web Desk
|
9 Feb 2024 11:34 AM IST

പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു.

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങിയ അൽ-നസ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി റിയാദ് സീസൺ കപ്പ് കിരീടത്തിൽ മുത്തമിട്ട് അൽ ഹിലാൽ. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 17ാം മിനിറ്റിൽ സെർജ് സാവികിലൂടെയാണ് ആദ്യ ലീഡെഡുത്തത്. 30ാം മിനിറ്റിൽ സലിം അൽ ദൗസരി അൽ നസറിന് വീണ്ടും പ്രഹരമേൽപ്പിച്ചു. മെസിയുടെ ഇന്റർ മയാമിയേയും നേരത്തെ അൽ ഹിലാൽ കീഴടക്കിയിരുന്നു.

പരിക്കിൽ നിന്ന് മോചിതനായെത്തിയ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. നേരത്തെ ഇന്റർ മയാമിക്കെതിരെ 6-0 വമ്പൻജയം നേടിയ അൽ-നസ്‌റിന് സൗദി പ്രോലീഗിലെ എതിരാളികൾക്കെതിരെ ഇതാവർത്തിക്കാനായില്ല. സൂപ്പർ താരം നെയ്മർ പരിക്ക് കാരണം നേരത്തെതന്നെ ടൂർണമെന്റിൽ നിന്ന് പിൻമാറിയിരുന്നു.

മത്സരത്തിലുടനീളം അറുതവണയാണ് അൽ ഹിലാൽ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ആദ്യ പകുതിയിൽ നിഷ്പ്രഭമായെങ്കിലും രണ്ടാം പകുതിയിൽ ചില മികച്ച നീക്കങ്ങളുമായി ക്രിസ്റ്റ്യാനോ സംഘം കളംനിറഞ്ഞു. ലീഡുയർത്താനായി ഇൽ-ഹിലാൽ അക്രമിച്ച് കളിച്ചതോടെ അവസാന മിനിറ്റുകൾ ആവേശമായി. ഹിലാലിന്റെ രണ്ട് ഗോൾശ്രമങ്ങൾ ഓഫ്‌സൈഡ് കുരുക്കിൽപ്പെട്ടത് നിരാശയായി.

Similar Posts