< Back
Football
Angry Cristiano Ronaldo pushes rival team Al Khaleejs staff member, Cristiano Ronaldo Al Khaleej staff selfie controversy, Cristiano Ronaldo selfie controversy, Cristiano Ronaldo al khaleej staff controversy
Football

എതിർടീം സ്റ്റാഫിനെ തള്ളിമാറ്റി ക്രിസ്റ്റ്യാനോ; സെൽഫിയെടുക്കാൻ അനുവദിച്ചില്ല

Web Desk
|
9 May 2023 12:18 PM IST

സൗദി പ്രോലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 14-ാം സ്ഥാനത്തുള്ള അൽഖലീജ് അൽനസ്‌റിനെ സമനിലയില്‍ തളച്ചിരുന്നു

റിയാദ്: സൗദി പ്രോ ലീഗിൽ രോഷപ്രകടനത്തിലൂടെ വീണ്ടും വിവാദം സൃഷ്ടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ അൽഖലീജിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് എതിർടീമിന്‍റെ സ്റ്റാഫംഗത്തോട് താരത്തിന്റെ മോശം പെരുമാറ്റം. സെൽഫിയെടുക്കാനായി എത്തിയ അൽഖലീജ് സ്റ്റാഫിനെ ക്രിസ്റ്റ്യാനോ പിടിച്ചുമാറ്റുകയായിരുന്നു.

സൗദി പ്രോലീഗ് പോയിന്റ് പട്ടികയിൽ ആകെ 16 ടീമിൽ 14-ാം സ്ഥാനത്തുള്ള അൽഖലീജിനോടായിരുന്നു അൽനസ്‌റിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം. സൗദി ലീഗ് കരുത്തരായ നസ്‌റിനെ ഖലീജ് 1-1ന് സമനിലയിൽ തളയ്ക്കുകയായിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് കണ്ടെത്താനായ ഏക ഗോൾ റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു.

മത്സരശേഷം ഖലീജ് ടീമംഗങ്ങൾ ക്രിസ്റ്റിയാനോയെ കാണാനെത്തിയിരുന്നു. താരങ്ങൾക്ക് കൈകൊടുക്കുകയും ഒരാൾക്ക് ജഴ്‌സി ഊരിനൽകുകയും ചെയ്തു. ഇതിനുശേഷമാണ് ഖലീജ് സ്റ്റാഫ് സെൽഫിയെടുക്കാനായി മൊബൈൽ കാമറയുമായി എത്തിയത്. എന്നാൽ, ഇത് താരത്തിന് രസിച്ചില്ല. ഇദ്ദേഹത്തെ ക്രിസ്റ്റ്യാനോ തള്ളിമാറ്റുകയും ഉടൻ ഗ്രൗണ്ട് വിടുകയും ചെയ്തു. സെൽഫിയെടുക്കാൻ ഇയാളെ അനുവദിച്ചതുമില്ല.

അൽറാഇദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നിഷേധിച്ചതിനെ തുടർന്ന് ക്രിസ്റ്റിയാനോ കോപാകുലനായത് വലിയ ചർച്ചയായിരുന്നു. റാഇദ് ടീമംഗത്തിന്റെ ടാക്ലിങ്ങിൽ ക്രിസ്റ്റ്യാനോ ബോക്‌സിനകത്തു വീണെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. ഇതിൽ താരം രോഷം തീർത്തിരുന്നു. കഴിഞ്ഞ മാർച്ചിൽ അൽഇത്തിഹാദിനെതിരെ അൽനസ്ർ പരാജയപ്പെട്ട ശേഷവും താരം നിയന്ത്രണം വിട്ട് രോഷപ്രകടനം നടത്തിയിരുന്നു. മത്സരം കഴിഞ്ഞു കളംവിടുമ്പോഴാണ് വെള്ളക്കുപ്പിൾ ചവിട്ടിത്തെറിപ്പിച്ച് താരം കലിപ്പ് തീർത്തത്.

അൽഖലീജിനെതിരായ സമനില അൽനസ്‌റിന്റെ കിരീടപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്. പോയിന്റ് ടേബിളിൽ അൽഇത്തിഹാദിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സൂപ്പർ താരത്തിൻരെ ടീം. ഇത്തിഹാദിന് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. മേയ് 16ന് അൽതാഇയ്‌ക്കെതിരെയാണ് അൽനസ്‌റിന്റെ അടുത്ത മത്സരം.

Summary: Angry Cristiano Ronaldo pushes away rival team’s staff member who tried to take selfie after Al Nassr's tie with Al Khaleej: Viral Video

Similar Posts