< Back
Football
മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ താൽപര്യം അറിയിച്ച് ആപ്പിൾ
Football

മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ താൽപര്യം അറിയിച്ച് ആപ്പിൾ

Web Desk
|
24 Nov 2022 7:14 PM IST

2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ താൽപര്യം അറിയിച്ച് ടെക് ഭീമനായ ആപ്പിൾ. 5.8 ബില്യൻ പൗണ്ട് ആണ് ആപ്പിൾ ഓഫർ ചെയ്തതെന്ന് 'ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് പിന്നാലെയാണ് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ക്ലബ് വിൽക്കാൻ തീരുമാനിച്ചത്. ആപ്പിളിന് പുറമെ മറ്റു നിരവധി ബിസിനസ് ഗ്രൂപ്പുകളും ക്ലബ് വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. 326 ബില്യൻ പൗണ്ട് വാർഷിക വരുമാനമുള്ള ആപ്പിൾ ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയാണ്.

2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം ഒമ്പത് വർഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകർ തിരിഞ്ഞിരുന്നു. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗ് ജയിച്ചിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 346 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. 145 ഗോളുകളും നേടി. പിയേഴ്‌സ് മോർഗനുമായുള്ള ക്രിസ്റ്റ്യനോയുടെ അഭിമുഖം വിവാദമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വഞ്ചിച്ചതായും പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യനോ തുറന്നടിച്ചിരുന്നു.

Similar Posts