< Back
Football
argentina football
Football

ഫിഫ റാങ്കിങ്: അർജന്റീന തന്നെ ഒന്നാമത്, ഇന്ത്യ 127ാം സ്ഥാനത്ത്

Sports Desk
|
4 April 2025 12:06 AM IST

സൂറിച്ച്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷമുള്ള പുതുക്കിയ ഫിഫ റാങ്കിങ് പുറത്തുവിട്ടു. ലോക ചാമ്പ്യൻമാരായ അർജന്റീന തന്നെയാണ് ഒന്നാമത്. 1886 പോയന്റാണ് അർജന്റീനക്കുള്ളത്.

ഫ്രാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സ്​പെയിൻ രണ്ടാംസ്ഥാനത്തേക്ക് കയറി. 1854 പോയന്റാണ് സ്​പെയിനുള്ളത്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബ്രസീൽ അഞ്ചാമതും തുടരുന്നു. നെതർലൻഡ്സ്, പോർച്ചുഗൽ, ബെൽജിയം, ഇറ്റലി, ജർമനി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

15ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യയിൽ നിന്നും മുന്നിൽ. ഇറാൻ 18ാമതും ദക്ഷിണ കൊറിയ 23ാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 127ാം സ്ഥാനത്താണുള്ളത്. ഇന്ത്യയുടെ അയൽക്കാരായ പാകിസ്താൻ 198ാം സ്ഥാനത്തും ശ്രീലങ്ക 200ാം സ്ഥാനത്തും ബംഗ്ലാദേശ് 183ാം സ്ഥാനത്തുമാണ്.

12ാം സ്ഥാനത്തുള്ള മൊറോക്കോയാണ് ആഫ്രിക്കയിൽ നിന്നും ഒന്നാമത്. സെനഗൽ 19ാമതും ഈജിപത് 32ാമതും നിൽക്കുന്നു. തെക്കേ അമേരിക്കയിലെ മികച്ച ടീമുകളായ യുറുഗ്വായ് 13ാമതും കൊളംബിയ 14ാമതുമാണ്.

Related Tags :
Similar Posts