< Back
Football
അങ്ങ് അര്‍ജന്‍റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കളി കാണാന്‍ അര്‍ജന്‍റീനക്കാരന്‍ ഫെര്‍ണാണ്ടോ മലപ്പുറത്ത്
Football

അങ്ങ് അര്‍ജന്‍റീനയിലുമുണ്ട് സന്തോഷ് ട്രോഫിക്ക് പിടി; കളി കാണാന്‍ അര്‍ജന്‍റീനക്കാരന്‍ ഫെര്‍ണാണ്ടോ മലപ്പുറത്ത്

Web Desk
|
29 April 2022 11:08 AM IST

സന്തോഷ് ട്രോഫി കേരളവും ലോകകപ്പ് അർജന്‍റീനയും നേടുമെന്നാണ് ഫെർണാണ്ടോ പറയുന്നത്

മലപ്പുറത്തെ ഫുട്ബോൾ ആവേശത്തിൽ അലിഞ്ഞു ചേരാൻ കടൽ കടന്ന് എത്തിയിരിക്കുകയാണ് ഒരു അർജന്‍റീനക്കാരന്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്‍റെ പരിസരത്ത് അർജന്‍റീനയുടെ പതാകയുമേന്തി ഫെര്‍ണാണ്ടോ എന്ന അര്‍ജന്‍റീനക്കാരനെ കാണാം. കാൽപന്താവേശത്തിന് അതിരുകളും മതിലുകളുമില്ലെന്ന് വിളിച്ചു പറയുകയാണിദ്ദേഹം.

കേരളത്തിന്‍റെ ഫുട്ബോൾ പ്രണയം ലോകം മുഴുവൻ പ്രസിദ്ധമാണ്. അതാവോളം നുകരാനാമ് ഫെർണാണ്ടോ മലപ്പുറത്തെത്തിയത്. എപ്പോഴും അര്‍ജന്‍റീനയുടെ പതാകയുണ്ടാവും ഫെര്‍ണാണ്ടോയുടെ കയ്യില്‍. അര്‍ജന്‍റീനയില്‍ നിന്ന് കേരളം സന്ദർശിക്കാനെത്തിപ്പോള്‍ മൂന്നാറിൽ വച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നുണ്ട് എന്നറിഞ്ഞത്. പിന്നെയൊന്നും നോക്കിയില്ല. മലപ്പുറത്തേക്ക് വണ്ടി കയറി.

അർജന്‍റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ കേരളത്തിലെ ആരാധകർക്കുള്ള ആവേശം ഫെർണാണ്ടോ സമൂഹമാധ്യമങ്ങളിൽ കൂടി കണ്ടിരുന്നു. സന്തോഷ് ട്രോഫി കേരളവും ലോകകപ്പ് അർജന്‍റീനയും നേടുമെന്നാണ് ഫെർണാണ്ടോ പറയുന്നത്. മലപ്പുറത്തെ കാണികളെ കണ്ടു കക്ഷിയും ഞെട്ടിയിരിക്കുകയാണ്. ഫൈനൽ വേദിയിൽ ഇതുപോലെ ഒരുപാട് ഫെർണാണ്ടോമാർ കളി കാണാനെത്തുമെന്നുറപ്പാണ്.

Similar Posts