< Back
Football
കാർലോസ് ടെവസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു
Football

കാർലോസ് ടെവസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു

Web Desk
|
5 Jun 2022 7:07 AM IST

76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ടെവസ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്

ബ്യൂണസ് എയ്‌റിസ്: മുൻ അർജന്റൈൻ ദേശീയ ടീം താരം കാർലോസ് ടെവസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. 76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ടെവസ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

2004 ഏതൻസ് ഒളിമ്പിക് സ്വർണം നേടിയ സംഘത്തിലുണ്ടായിരുന്നു. അർജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സിലൂടെയായിരുന്നു തുടക്കം.

പിന്നീട് കൊറിന്ത്യൻസ്, വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ ടീമുകളുടെ ജഴ്‌സിയണിഞ്ഞു. 2018-21 വരെ നാലാം തവണയും ബൊക്ക ജൂനിയേഴ്‌സിലുണ്ടായിരുന്നു.

Similar Posts