< Back
Football
കോപ്പാ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ചാമ്പ്യന്മാരും ഇന്ന് നേര്‍ക്കു നേര്‍
Football

കോപ്പാ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ചാമ്പ്യന്മാരും ഇന്ന് നേര്‍ക്കു നേര്‍

Web Desk
|
1 Jun 2022 7:10 AM IST

അര്‍ജന്‍റീന ഇറ്റലി പോരാട്ടം രാത്രി 12.15 ന് വെംബ്ലിയില്‍

കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും യൂറോകപ്പ് വിജയികളായ ഇറ്റലിയും ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടപോരാട്ടം ഇന്ന്. ലണ്ടനിലെ വെംബ്ലിയില്‍ രാത്രി 12.15 നാണ് മത്സരം.

30 മത്സരങ്ങളായി തോൽവിയറിയാതെ കുതിക്കുകയാണ് ലയണൽ സ്കലോണിയുടെ സംഘം.ഖത്തറിലേക്കുള്ള യാത്രയിൽ മെസ്സിയുടെയും കൂട്ടരുടേയും ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിത്.പരിക്കേറ്റ പരെഡസ് ഒഴികെ എല്ലാവരും അർജന്‍റീനിയന്‍ നിരയിലുണ്ടാകും. മെസ്സി, ഡിമരിയ, ലൌതാരോ മാർട്ടിനെസ് എന്നിവർ മുന്നേറ്റനിരയിൽ കളിക്കും.

ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തതിന്‍റെ നിരാശയുമായാണ് ഇറ്റലിയെത്തുന്നത്. ആരാധകർക്ക് ആശ്വസിക്കാൻ അസൂറിപ്പടയ്ക്ക് വിജയം അനിവാര്യമാണ്. അതിന് ഇറ്റലിയുടെ പ്രതിരോധ ഭടൻമാർ മെസ്സി ഉൾപടെയുളളവരെ പൂട്ടണം. ഇൻസീഗ്നെ , ജോർജിൻഹോ, വെറാട്ടി തുടങ്ങിയ വമ്പൻ പേരുകളും ഇറ്റാലിയൻ നിരയിലുണ്ട്. ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ വിജയം പ്രവചിക്കുക അസാധ്യം.

Related Tags :
Similar Posts