< Back
Football

Football
'വീണ്ടും ഡി മരിയ'; ഉറുഗ്വേയെ തോൽപ്പിച്ച് അർജന്റീന
|13 Nov 2021 7:02 AM IST
7ാം മിനുറ്റിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന. 7ാം മിനുറ്റിൽ ആഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യത നേടുമെന്ന് ഏറെക്കുറെ ഉറപ്പായി.
നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അർജന്റീനക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയിരുന്നു.
13 മത്സരങ്ങൾ കളിച്ച ഉറുഗ്വേ 16 പോയിന്റുമായി പട്ടികയിൽ 6ാം സ്ഥാനത്താണ്. തോൽവിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യത തുലാസിലായിരിക്കുകയാണ്.