< Back
Football
Crystal Palace thrash Aston Villa at Wembley; reach FA Cup final with stunning win
Football

വെംബ്ലിയിൽ ആസ്റ്റൺ വില്ല തരിപ്പണം; മിന്നും ജയവുമായി ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് ഫൈനലിൽ

Sports Desk
|
27 April 2025 12:16 AM IST

ഇസ്മായില സാർ പാലസിനായി ഇരട്ടഗോൾ നേടി.

ലണ്ടൻ: ക്രിസ്റ്റൽ പാലസിന്റെ പോരാട്ടവീര്യത്തിൽ തകർന്നടിഞ്ഞ് ആസ്റ്റൺ വില്ല. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന എഫ്എ കപ്പ് ആദ്യസെമിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. ഇസ്മായിലെ സാർ(58, 90+4) ക്രിസ്റ്റൽ പാലസിനായി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഇസെ(31)യാണ് മറ്റൊരു ഗോൾ സ്‌കോറർ. ക്ലബ് ചരിത്രത്തിൽ ഇത് മൂന്നാംതവണയാണ് ടീം ഫൈനലിലെത്തുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റ്-മാഞ്ചസ്റ്റർ സിറ്റി രണ്ടാം സെമിയിലെ ജേതാക്കളെ ഫൈനലിൽ നേരിടും.

വെംബ്ലിയിൽ അവസാനം കളിച്ച ഒൻപത് മാച്ചിൽ ഏഴിലും തോറ്റെന്ന മോശം റെക്കോർഡും ആസ്റ്റൺവില്ലക്ക് ലഭിച്ചു. മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത് വില്ലയായിരുന്നെങ്കിലും കൃത്യമായ സമയങ്ങളിൽ പന്ത് വലയിലെത്തിച്ച് പാലസ് മത്സരം വരുതിയിലാക്കി. ഫിനിഷിങിലെ പോരായ്മകൾ പലപ്പോഴും വില്ലക്ക് തിരിച്ചടിയായി.

Similar Posts