< Back
Football
ബാഴ്‌സയെ അട്ടിമറിച്ച് അത്‌ലറ്റിക് ബിൽബാവോ കോപ്പ ഡെൽറെ സെമിയിൽ
Football

ബാഴ്‌സയെ അട്ടിമറിച്ച് അത്‌ലറ്റിക് ബിൽബാവോ കോപ്പ ഡെൽറെ സെമിയിൽ

Web Desk
|
25 Jan 2024 1:11 PM IST

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽറെയിൽ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക് ബിൽബാവോ. ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് വിജയം. അത്‌ലറ്റിക് തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ അത്‌ലറ്റിക് വലകുലുങ്ങി. സ്‌ട്രൈക്കർ ഗോർക്ക ഗുരുസെറ്റയാണ് ലീഡ് നേടിയത്. 26ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ മറുപടി നൽകി.

ആറുമിനിറ്റിനകം കൗമാരതാരം ലമിനെ യമാലിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച ബിൽബാവോ 49ാം മിനിറ്റിൽ സമനില പിടിച്ചു. തുടർന്ന് മുഴുവൻ സമയവും (2-2) അവസാനിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു.

105ാം മിനിറ്റിൽ ഇനാക്കി വില്യംസും കളിതീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെ നികോ വില്യംസും ലക്ഷ്യംകണ്ടു. നേരത്തെ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റ് റയൽ മാഡ്രിഡും കോപ്പ ഡെൽറെയിൽ നിന്ന് പുറത്തായിരുന്നു.

Similar Posts