< Back
Football
ഒരു ഗോളിന് ചെന്നൈയെ വീഴ്ത്തി, എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്ത്
Football

ഒരു ഗോളിന് ചെന്നൈയെ വീഴ്ത്തി, എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്ത്

Sports Desk
|
3 March 2022 9:50 PM IST

ഒന്നാം പകുതി അവസാനിക്കാനിരിക്കെ സ്‌ട്രൈക്കർ റോയ് കൃഷ്ണ നേടിയ ഏകഗോളിലാണ് എടികെയുടെ വിജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയെ ഒരു ഗോളിന് വീഴ്ത്തി എടികെ മോഹൻ ബഗാൻ പോയൻറ് പട്ടികയിൽ രണ്ടാമത്. സെമിയും ടീം ഉറപ്പിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ സ്‌ട്രൈക്കർ റോയ് കൃഷ്ണ നേടിയ ഏകഗോളിലാണ് എടികെയുടെ വിജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്‌സിയും എടികെയും 37 പോയൻറാണ് നേടിയിരിക്കുന്നത്. എന്നാൽ എടികെ 19 മത്സരവും അവർ 18 മത്സരവുമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

35 പോയന്റോടെ ഹൈദരബാദ് എഫ്‌സിയാണ് മൂന്നാം സ്ഥാനത്ത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് 33പോയൻറുമായി നാലാം സ്ഥാനത്താണ്. ഞായറാഴ്ച ഗോവ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.


ATK Mohun Bagan finished second, beating Chennaiyin fc by one goal

Similar Posts