< Back
Football

Football
എ.ടി.കെക്ക് വിജയമില്ല; ഹൈദരാബാദിനെതിരെ ഒരു ഗോൾ തോൽവി
|14 Feb 2023 10:08 PM IST
ബ്ലാസ്‌റ്റേഴ്‌സിന് പിറകിൽ നാലാം സ്ഥാനത്താണ് എ.ടി.കെ
എ.ടി.കെ മോഹൻബഗാന് ഹൈദരാബാദ് എഫ്.സിക്കെതിരെയും തോൽവി. ഒരു ഗോളിനാണ് കൊൽക്കത്തൻ ടീം തോറ്റത്. 86ാം മിനുട്ടിൽ ബർത്തലോമിയോ ഒഗ്ബച്ചെയാണ് ഹൈദരാബാദുകാർക്കായി വല കുലുക്കിയത്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ട് തോൽവിയും ഒരു സമനിലയുമാണ് എ.ടി.കെക്കുള്ളത്. ഇന്നത്തെ വിജയത്തോടെ 39 പോയിൻറുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 31 പോയിൻറുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് പിറകിൽ നാലാം സ്ഥാനത്താണ് എ.ടി.കെ. 28 പോയിൻറാണ് ടീമിനുള്ളത്. 28 പോയിൻറുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തുണ്ട്.
നാളെ ബംഗളൂരുവും മുംബൈ സിറ്റിയും തമ്മിലാണ് മത്സരം.
ATK Mohunbagan also lost against Hyderabad FC