< Back
Football

Football
ലിവർപൂളും വീണതോടെ ചാമ്പ്യൻസ് ലീഗ് സാധ്യത ഞങ്ങൾക്ക് തന്നെ -ലമീൻ യമാൽ
|19 March 2025 4:17 PM IST
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഏറ്റവും സാധ്യത ബാഴ്സലോണക്കാണെന്ന അഭിപ്രായ പ്രകടനവുമായി സൂപ്പർ താരം ലമീൻ യമാൽ. പ്രീക്വാർട്ടറിൽ ബെനഫിക്കയെ തകർത്ത ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഡോർട്ട്മുണ്ടാണ് എതിരാളികൾ.
‘ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ നിലവിൽ ഏറ്റവും സാധ്യത ഞങ്ങൾക്കാണ്. ഗ്രൂപ്പ് സ്റ്റേജ് അവസാനിച്ചപ്പോൾ ലിവർപൂളായിരുന്നു സാധ്യതകളിൽ മുന്നിൽ. കാരണം അവർ ഗ്രൂപ്പിൽ ഒന്നാമതായിരുന്നു. ഇപ്പോൾ അവർ വീണിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങളാണ് മുന്നിൽ. പോയ വർഷം പി.എസ്.ജിയോട് തോറ്റുമടങ്ങിയ ടീമല്ല ഞങ്ങൾ.ഇത് വ്യത്യസ്തമായ ടീമാണ്’’ - യമാൽ പറഞ്ഞു.
ബാഴ്സലോണക്കായി സീസണിൽ മിന്നും പ്രകടനമാണ് യമാൽ പുറത്തെടുക്കുന്നത്. 13 ഗോളുകളും 14 അസിസ്റ്റുകളും ഇതിനോടകം ഈ 17കാരൻ നേടിക്കഴിഞ്ഞു. യുവേഫ നേഷൻസ് ലീഗിനായി നിലവിൽ സ്പെയിൻ ടീമിനൊപ്പമാണ് യമാൽ.