< Back
Football
Barcelona suffer shock defeat at Sevilla in La Liga, 4-1
Football

ബാഴ്‌സലോണക്ക് സെവിയ്യ ഷോക്ക്; ലാലിഗയിൽ വമ്പൻ തോൽവി, 4-1

Sports Desk
|
5 Oct 2025 10:50 PM IST

സീസണിൽ കറ്റാലൻ സംഘത്തിന്റെ ആദ്യ തോൽവിയാണിത്.

മാഡ്രിഡ്: ലാലിഗയിൽ ബാഴ്‌സലോണക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ സെവിയ്യയാണ് കറ്റാലൻ സംഘത്തെ കീഴടക്കിയത്. സെവിയ്യക്കായി അലക്‌സിസ് സാഞ്ചസ്(13), ഇസാക് റൊമേരോ(36), ജോസ് കറമോന(90), അകോർ ആദംസ്(90+6) എന്നിവർ ലക്ഷ്യംകണ്ടു. ബാഴ്‌സക്കായി മാർക്കസ് റാഷ്‌ഫോഡ്(45+7) ആശ്വാസ ഗോൾ കണ്ടെത്തി. പരിക്കിനെ തുടർന്ന ലമീൻ യമാലില്ലാതെയാണ് സന്ദർശകർ ഇറങ്ങിയത്. സീസണിൽ ക്ലബിന്റെ ആദ്യ തോൽവിയാണിത്.

പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലും ബാഴ്‌സയാണ് മുന്നിലെങ്കിലും അവസരങ്ങൾ കൃത്യമായി ഗോളാക്കി സെവിയ്യ വിജയം പിടിക്കുകയായിരുന്നു. തോൽവിയോടെ ബാഴ്‌സ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 പോയന്റുമായി റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.

Similar Posts