< Back
Football
barcelona
Football

പിന്നിൽ നിന്നും പൊരുതി ജയിച്ച് ബാർസ; ഹാൻസി ഫ്ലിക്കിന് വിജയത്തുടക്കം

Sports Desk
|
18 Aug 2024 8:41 AM IST

വലൻസ്യ: പുതിയ ​കോച്ച് ഹാൻസി ഫ്ലിക്കിന്റെ കീഴിൽ പുതിയ സീസണിനിറങ്ങിയ ബാഴ്സലോണക്ക് വി​ജയത്തുടക്കം. വലൻസ്യക്കെതി​രായ മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട ശേഷം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിൽ കറ്റാലൻ സംഘം തിരിച്ചടിക്കുകയായിരുന്നു.

മത്സരത്തിന്റെ 44ാം മിനുറ്റിൽ ഹ്യൂഗോ ഡൂറോയുടെ തീ​പ്പൊരി ഹെഡറിൽ വലൻസ്യയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ ​ഗോൾകീപ്പർ ടെർ​സ്റ്റൈഗണെയും കടന്നുവന്ന ​ഡൂറോയുടെ ഷോട്ട് ​ഗോൾലൈനിൽ നിന്നും ​േബ്ലാക്ക് ചെയ്ത പോ കുബാർസി ബാഴ്സക്ക് ആശ്വാസം നൽകി. എന്നാൽ അധികം വൈകാതെ ലമീൻ യമാലിന്റെ തകർപ്പൻ പാസ് കണക്ട് ചെയ്ത് ലെവൻഡോവ്സ്കി ബാഴ്സക്ക് സമനില നൽകി.

രണ്ടാം പകുതിയിൽ കൂടുതൽ ആധികാരികമായാണ് ബാഴ്സ തുടങ്ങിയത്. 49ാം മിനുറ്റിൽ റാഫീന്യയെ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റി വലയിലെത്തിച്ച് ലെവൻഡോവ്സ്കി ബാഴ്സക്ക് അർഹമായ ലീഡ് നൽകി. രണ്ടാം പകുതിയിൽ ബാഴ്സക്ക് കാര്യമായ വെല്ലുവിളികളൊന്നും വലൻസ്യ സൃഷ്ടിച്ചിരുന്നില്ല.

Similar Posts