< Back
Football
18 കാരൻ വിറ്റർ റോക്ക്‌സ്;  വിജയവഴിയിൽ തിരിച്ചെത്തി ബാഴ്‌സ
Football

18 കാരൻ വിറ്റർ റോക്ക്‌സ്; വിജയവഴിയിൽ തിരിച്ചെത്തി ബാഴ്‌സ

Web Desk
|
1 Feb 2024 11:50 AM IST

റയോ വല്ലക്കാനോയെ (2-1) അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി.

മാഡ്രിഡ്: തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ബാഴ്‌സലോണ. ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യൻമാർ തോൽപിച്ചത്. 18 കാരൻ വിറ്റർ റോക്ക്(63) ബാഴ്‌സയ്ക്കായി വിജയ ഗോൾ നേടി. ലീഗിൽ കഴിഞ്ഞ മാച്ചിൽ വില്ലാറിയലിനോട് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കും കോപ്പ ഡെൽറെ ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക് ക്ലബിനെതിരയും തോറ്റ കറ്റാലിയൻ ക്ലബിന്റെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം. തുടർ തോൽവികളെ തുടർന്ന് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സാവി ഹെർണാണ്ടസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മറ്റൊരു മത്സരത്തിൽ റയോ വല്ലക്കാനോയെ (2-1) അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി. റെനിൽഡോ മാണ്ഡവ, മെംഫിസ് ഡിപേ എന്നിവർ അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടു. അൽവാരോ റിവേര റയോ വല്ലക്കാനോക്കായി ആശ്വാസ ഗോൾ നേടി.

ലാ ലീഗാ പോയിന്റ് ടേബിളിൽ നിലവിൽ 55 പോയിന്റുമായി ജിറോണ എഫ് സിയാണ് ഒന്നാമത്. 54 പോയിന്റുമായി റയൽ രണ്ടാമതാണ്. 47 പോയിന്റ് വീതമുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമതും ബാഴ്‌സലോണ നാലാമതുമാണ്

Similar Posts