< Back
Football

Football
ഹൈദരാബാദിനെ തോൽപിച്ചു: കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്
|25 Nov 2023 10:13 PM IST
ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്
കൊച്ചി: ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. 41ാം മിനുറ്റിലായിരുന്നു ഡ്രിൻസിച്ചിന്റെ ഗോൾ.
ജയത്തോടെ 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 13 പോയിന്റുമായി എഫ്.സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും.