< Back
Football
ലുക്കാക്കുവിന്‍റെ ഇരട്ട ഗോള്‍: റഷ്യയെ തകര്‍ത്ത് ബെല്‍ജിയം
Football

ലുക്കാക്കുവിന്‍റെ ഇരട്ട ഗോള്‍: റഷ്യയെ തകര്‍ത്ത് ബെല്‍ജിയം

Web Desk
|
13 Jun 2021 6:19 AM IST

റഷ്യക്കെതിരായ ബെൽജിയത്തിന്റെ വിജയം ആധികാരികമായിരുന്നു

യൂറോ കപ്പിൽ ബെൽജിയത്തിനും ഫിൻലൻഡിനും ജയം. റൊമേറോ ലുക്കാക്കുവിന്റെ ഇരട്ട ഗോൾ ബലത്തിലായിരുന്നു ബെൽജിയത്തിന്റെ ജയം.

റഷ്യക്കെതിരായ ബെൽജിയത്തിന്റെ വിജയം ആധികാരികമായിരുന്നു. മത്സരത്തിന്‍റെ പത്താം മിനിട്ടിൽ തന്നെ ഡിഫൻസിലെ പിഴവ് മുതലെടുത്ത് റൊമേറോ ലുക്കാക്കുവിന്റെ ഗോൾ പിറന്നു. പകരക്കാരനായിറങ്ങിയ തോമസ് മ്യൂനിയർ 34ആം മിനിറ്റിൽ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടി. എൺപത്തിയെട്ടാം മിനിറ്റിൽ ലുക്കാക്കു തന്‍റെ ഡബിൾ തികച്ചതോടെ റഷ്യയുടെ തോൽവി പൂർണമായി.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വെയിൽസിനെതിരെ മിന്നുന്ന പ്രകടനമാണ് സ്വിറ്റ്സർലൻഡ് നടത്തിയത്. തുടർച്ചയായ ആക്രമണത്തിനൊടുവിൽ നാൽപ്പത്തിയൊന്നാം മിനുട്ടിൽ ബ്രീൽ എംബോളയുടെ ഗോളിൽ നിന്നും സ്വിസ് പട ലീഡെടുത്തു. ഗോൾ വീണതോടെ ഉണർന്ന് കളിച്ച വെയിൽസിനായി ഹെഡറിലൂടെ തന്നെ കിഫെ മൂർ ഗോൾ മടക്കി.

ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞ് വീണതിനാൽ ഇടയ്ക്ക് നിർത്തി വെച്ച മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫിൻലൻഡ് ഡെൻമാർക്കിനെ മറികടന്നത്. മത്സരത്തിലുടനീളം ഫിൻലൻഡ് ബോക്സിലേക്ക് ഇരച്ചു കയറിയ ഡെൻമാർക്കിന് ഗോൾ നേടാനായില്ല. കിട്ടിയ പെനാൽറ്റിയും ഫിൻലൻഡ് ഗോൾകീപ്പർ തടുത്തിട്ടു. ഹെഡറിലൂടെ ജൊയൽ പൊജാൻപൊലോണ് ഫിൻലൻഡിനായി ഗോൾ നേടിയത്.

Similar Posts