< Back
Football
ചെന്നൈയിനെ തകർത്ത് ബംഗളൂരു എഫ്.സി: പോയിന്റ് ടേബിളില്‍ മാറ്റം
Football

ചെന്നൈയിനെ തകർത്ത് ബംഗളൂരു എഫ്.സി: പോയിന്റ് ടേബിളില്‍ മാറ്റം

Web Desk
|
26 Jan 2022 9:47 PM IST

ഇമാൻ ബസാഫ, ഉദാന്ത സിങ് എന്നിവരാണ് ബംഗളൂരിവിനായി ഗോളുകൾ നേടിയത്

എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ ചെന്നൈയിൻ വലയിലെത്തിച്ച് ബംഗളൂരു എഫ്.സി. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം ബംഗളൂരു എഫ്.സി സ്വന്തമാക്കി.

ഇമാൻ ബസാഫ, ഉദാന്ത സിങ് എന്നിവരാണ് ബംഗളൂരിവിനായി ഗോളുകൾ നേടിയത്. 12ാം മിനുറ്റിൽ ഇമാൻ ബസാഫയാണ് ബംഗളൂരുവിനായി ആദ്യം ഗോൾ നേടിയത്. ലഭിച്ച പെനൽറ്റി, ബസാഫ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 42,52 മിനുറ്റുകളിലായിരുന്നു ഉദാന്ത സിങിന്റെ ഗോളുകൾ.

ജയത്തോടെ ബംഗളൂരു ആറാം സ്ഥാനത്ത് എത്തി. 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി 17 പോയിന്റാണ് ബംഗളൂരുവിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 20 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.

Related Tags :
Similar Posts