< Back
Football
മാഞ്ചസ്റ്റർ ഡർബിയിൽ രണ്ടു ഗോളുകളുമായി സിറ്റിക്ക് വൻ വിജയം
Football

മാഞ്ചസ്റ്റർ ഡർബിയിൽ രണ്ടു ഗോളുകളുമായി സിറ്റിക്ക് വൻ വിജയം

Sports Desk
|
6 Nov 2021 8:11 PM IST

എറിക് ബെയ്‌ലിയുടെ ഓൺഗോൾ സിറ്റിയ്ക്ക് ഏഴാം മിനുട്ടിൽ തന്നെ ലീഡ് നൽകി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് രണ്ടു ഗോൾ വിജയം. എറിക് ബെയ്‌ലിയുടെ ഓൺഗോൾ സിറ്റിയ്ക്ക് ഏഴാം മിനുട്ടിൽ തന്നെ ലീഡ് നൽകി. തുടർന്ന് ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനുട്ടിൽ ബെർണാഡോ സിൽവ സിറ്റിയുടെ ലീഡ് രണ്ടിലെത്തിച്ചു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയടക്കമുള്ള യുണൈറ്റഡ് നിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും സിറ്റിയുടെ ഗോൾവല കുലുക്കാനായില്ല.

4-3-3 എന്ന ഫോർമാറ്റൽ സിറ്റി ഇറങ്ങിയപ്പോൾ റൊണാൾഡോയെയും ഗ്രീൻവുഡിനെയും സ്‌ട്രൈക്കാർമാരാക്കി 3-5-2 എന്ന രീതിയിലായിരുന്നു യുണൈറ്റഡിന്റെ ലൈനപ്പ്.68 ശതമാനം സമയവും സിറ്റി ബോൾ കൈവശം വെച്ചപ്പോൾ യുണൈറ്റഡിന് 32 ശതമാനം സമയം മാത്രമാണ് കളിയുടെ നിയന്ത്രണമുണ്ടായിരുന്നത്. സിറ്റി ആകെ 16 ഷോട്ടുകളുതിർത്തപ്പോൾ യൂണൈറ്റഡിന്റേത് അഞ്ചിലൊതുങ്ങി. യൂണൈറ്റഡിന്റെ ആകെ ഒരു ഷോട്ട് മാത്രം ലക്ഷ്യത്തിലെത്തിയപ്പോൾ സിറ്റിയുടെ അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലെത്തി.

















Similar Posts