< Back
Football
Blasters are ahead against Mohun Bagan
Football

ഗോളടി തുടർന്ന് ദിമിത്രിയോസ്; മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നിൽ

Web Desk
|
27 Dec 2023 9:05 PM IST

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഒമ്പതാം മിനിറ്റിൽ ദിമിത്രിയോസ് ഡൈമൻറാകോസ് ആണ് മഞ്ഞപ്പടക്കായി ഗോൾ നേടിയത്.

ബഗാന്റെ ഡിഫണ്ടർമാരെ കബളിപ്പിച്ച് ഒറ്റക്ക് ​മുന്നേറിയായിരുന്നു ഡിമിത്രിയോസിന്റെ ഇടംകാലിൽനിന്ന് അതിമനോഹരമായ ഗോൾ പിറന്നത്. നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താൻ മികച്ച അവസരം ലഭിച്ചെങ്കിലും ദിമിത്രിയോസിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു.

മത്സരത്തിൽ ഉടനീളം ബ്ലാസ്റ്റേഴസിന്റെ ആധിപത്യമായിരുന്നു. സന്ദർശകർ ഒമ്പത് ഷോട്ടുകൾ അടിച്ചപ്പോൾ ആതിഥേയർക്ക് ഒരു ഷോട്ട് പോലും അടിക്കാനായിട്ടില്ല. 22ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രീതം കോട്ടാലിനും 43ാം മിനിറ്റിൽ ബഗാന്റെ ടാൻഗ്രിക്കും മഞ്ഞക്കാർഡ് ലഭിച്ചു.

ഞായറാഴ്ച മുംബൈക്കെതിരെ നടന്ന മത്സരത്തിലും ദിമിത്രിയോസ് ഗോളടിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും.

Related Tags :
Similar Posts