< Back
Football
blasters lose in super cup
Football

ദയനീയം ബ്ലാസ്‌റ്റേഴ്‌സ്; സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം തോൽവി

Web Desk
|
20 Jan 2024 10:52 PM IST

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത്.

സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് വൻ തോൽവി ഏറ്റുവാങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തലതാഴ്ത്തി മടക്കം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത്. ശക്തമായ ടീമിനെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും തുടക്കം മുതൽ പതിവ് താളം കണ്ടെത്താനാകാതെ വിഷമിക്കുന്നതാണ് കണ്ടത്.

രണ്ടാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റിനായി യുവ താരം പാർതിബ് ഗൊഗോയി ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും കളിയുടെ ഗതിമാറ്റാനായില്ല. പിന്നീട് നോർത്ത് ഈസ്റ്റിന്റെ ആധിപത്യമാണ് കാണാനായത്. 68-ാം മിനിറ്റിൽ മുഹമ്മദലി ബമാമർ ഫ്രീകിക്ക് ഗോളിലൂടെ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഉയർത്തി.

പിന്നാലെ ഒരു ഗോൾ നേടി ദിമി ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നൽകിയെങ്കിലും അത് അധികം നീണ്ടുനിന്നില്ല. 75-ാം മിനിറ്റിൽ റെദീം തലാങ്കും 80-ാം മിനിറ്റിൽ മലയാളി താരം ജിതിൻ എം.എസും ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം പൂർത്തിയായി.

Similar Posts