< Back
Football
ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
Football

ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും

Web Desk
|
12 Jan 2022 7:22 AM IST

10 മത്സരങ്ങളിൽ നിന്ന് 4 ജയങ്ങളുടെയും 5 സമനിലകളും ഒരു തോൽവിയുമായി 17 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. പരിക്കേറ്റ നായകൻ ജസൽ കാർണെയ്‌റോ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടായേക്കില്ല. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. 10 മത്സരങ്ങളിൽ നിന്ന് 4 ജയങ്ങളുടെയും 5 സമനിലകളും ഒരു തോൽവിയുമായി 17 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സീസണില്‍ ഇതിനുമുമ്പ് ഒഡീഷയും കേരളവും ഏറ്റുമുട്ടിയപ്പോള്‍ ജയം കേരളത്തിനായിരുന്നു.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 4 ജയവും ഒരു സമനിലയും 4 തോൽവിയുമായി 8 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഒഡീഎ എഫ്‌സിക്ക് സീസണിലേക്ക് തിരികെ വരണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പുറിന് 11 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണുള്ളത്. ഇന്നലെ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ജംഷഡ്പുർ ഒന്നാം് സ്ഥാനത്തെത്തിയത്.

Similar Posts