< Back
Football
പ്ലേഓഫിൽ ഇറ്റലി- പോർച്ചുഗൽ പോരാട്ടമുണ്ടായാൽ ക്രിസ്റ്റ്യാനോക്ക്  ഇടിയുറപ്പ്:  ബൊനൂച്ചി
Football

പ്ലേഓഫിൽ ഇറ്റലി- പോർച്ചുഗൽ പോരാട്ടമുണ്ടായാൽ ക്രിസ്റ്റ്യാനോക്ക് ഇടിയുറപ്പ്: ബൊനൂച്ചി

Sports Desk
|
27 Dec 2021 7:54 PM IST

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇരുടീമുകളിൽ ഏതെങ്കിലും ഒന്ന് മാത്രമെ യോഗ്യത നേടൂ

ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിന് മുമ്പ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റാലിയൻ പ്രതിരോധ താരം ലിയനാഡോ ബൊനൂച്ചിയുടെ മുന്നറിയിപ്പ്. പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിയും പോർച്ചുഗലും നേർക്കുനേർ വന്നാൽ ക്രിസ്റ്റ്യാനോക്ക് ഇടിയുറപ്പാണെന്ന് ബൊനൂച്ചി പറഞ്ഞു. സീരി എ യിൽ യുവന്റസിന് വേണ്ടി മൂന്ന് വർഷം ഒരുമിച്ച് കളിച്ചവരാണ് ഇരുവരും.

'ക്രിസ്റ്റ്യാനോയുമായി ഞാൻ ഇറ്റലി പോർച്ചുഗൽ മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മത്സരത്തെക്കുറിച്ച് നന്നായി അറിയാം. എന്താണ് മൈതാനത്ത് നടക്കാനിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇടി വാങ്ങിക്കൂട്ടും എന്നുറപ്പാണ്". ബൊനൂച്ചി പറഞ്ഞു

അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് ഇരുടീമുകളിൽ ഏതെങ്കിലും ഒന്ന് മാത്രമെ യോഗ്യത നേടൂ. പ്ലേ ഓഫ് സെമിയിൽ നോർത്ത് മാസിഡോണിയയെ ഇറ്റലിയും തുർക്കിയെ പോർച്ചുഗലും തകർത്താൽ ഇരുവരും പ്ലേ ഓഫ് ഫൈനലിൽ ഏറ്റുമുട്ടും. ആ മത്സരത്തിലെ വിജയിയാവും ലോകകപ്പിന് യോഗ്യത നേടുക.



Similar Posts